മഴ...കോട മഞ്ഞ്...പച്ചപ്പ്...മാത്തേരണ്‍ മല നിരകള്‍................
മാത്തേരണിനടുത്തുള്ള പെബ് ഫോര്‍ട്ട് (വികാത്ഗഡ്) ട്രെക്കിങ്ങിനിടയിലുള്ള ഒരു ഫോട്ടോയാണിത്. കഴിഞ്ഞ വര്‍ഷവും ഈ റുട്ടില്‍ ട്രെക്കിങ്ങിന് പോയിരുന്നു. അന്ന് പെരുമഴയത്തായിരുന്നു ട്രെക്കിങ്ങ്. അത് കൊണ്ട് തന്നെ, പോകുന്ന വഴിയില്‍ ധാരാളം വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഈ പ്രാവശ്യം പോയപ്പോള്‍ മുകളില്‍ എത്തിയതിന് ശേഷം മാത്രമാണ് മഴ പെയ്യാന്‍ തുടങ്ങിയത്. എങ്കിലും, മഴ തോര്‍ന്നതിനു ശേഷം, ചുറ്റും കോട മഞ്ഞിനാല്‍ നിറഞ്ഞ കാഴ്ച്ച വളരെ കുളിരേകുന്നതായിരുന്നു. രണ്ടു പ്രാവശ്യവും ട്രെക്കിങ്ങ് തുടങ്ങിയത് നേരല്‍ സ്റ്റേഷനില്‍ നിന്ന് 3കി.മി. അകെലെയുള്ള ആനന്ദ് വാടി വില്ലേജില്‍ നിന്നായിരുന്നു. 2.30 മണിക്കൂര്‍ ഈ ഗ്രാമത്തില്‍ നിന്ന് നടന്നാല്‍ പെബ് ഫോര്‍ട്ടില്‍ എത്താം. പെബ് ഫോര്‍ട്ടില്‍ നിന്ന് മാത്തേരണിലേക്ക് കുറച്ചു ദൂരമേയുള്ളു. അത്കൊണ്ട് തന്നെ, മാത്തേരണ്‍ വഴിയാണ് തിരിച്ചു വന്നത്. പെബ്ഫോര്‍ട്ടിലേക്ക് മറ്റൊരു വഴി കൂടിയുണ്ട്. വാഗനൈ സ്റ്റേഷനില്‍ നിന്ന് തുടങ്ങി, നാകിന്ട് വഴി പെബ് ഫോര്‍ട്ടിലെത്താം. അടുത്ത തവണ പോകുന്പോള്‍ ഈ വഴിയൊന്ന് പോകാന്‍ ശ്രമിക്കണം.
[Ep. 32 | 2019-07-14 | Peb Fort]
Please support us on:
https://facebook.com/theindiantrails
https://youtube.com/c/theindiantrails
#TheIndianTrails #MonsoonTrekking #PebFort #Vikatgad #Matheran