വളരെ നാളായിട്ട് bucket listil കൊണ്ടുനടന്ന ഒരു സ്ഥലമായിരുന്നു "Doodhsagar waterfalls". ന്യൂ ഇയർ ഗോവയിൽ ചെലവഴിക്കാനാണ് പ്ലാൻ ചെയ്തെങ്കിലും എൻറെ പ്രധാന ഉദ്ദേശം ദൂത് സാഗറിൽ പോകുക എന്നതായിരുന്നു. കറക്റ്റ് ജനുവരി ഒന്നാം തീയതി ന്യൂ ഇയർ ആഘോഷം ഒക്കെ കഴിഞ്ഞിട്ടാണ് ദൂത് സാഗറിൽ പോയത്. എട്ടുമണി തൊട്ടേ ടിക്കറ്റ് കൗണ്ടർ ഓപ്പൺ ആകുന്നുണ്ടെങ്കിലും നല്ല തിരക്ക് കാണുമെന്ന് അറിഞ്ഞതു കൊണ്ട് നേരത്തെ എത്തി. ഓൾഡ് ഗോവയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ആണ് ദൂത് സാഗർ വാട്ടർഫാള്സിലേക്ക് ഉള്ളത്. അവിടെ collem എന്ന സ്ഥലത്താണ് ടിക്കറ്റ് കൗണ്ടർ ഉള്ളത്. അവിടുന്ന് ടിക്കറ്റെടുത്ത് അവരുടെ വണ്ടിയിലാണ് നമ്മുടെ യാത്ര. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഏകദേശം ഒരു 10 കിലോമീറ്റർ ദൂരം ആണ് ഉള്ളത്.അത് ജീപ്പ് ട്രെക്കിങ്ങ് ചെയ്താണ് പോകുന്നത്. അതിനിടയിൽ രണ്ടുമൂന്ന് വാട്ടർ ക്രോസിംഗും ചെയ്യും.നല്ല മഴയുള്ള സമയത്ത് ഇങ്ങോട്ടുള്ള എൻട്രി ഈ വാട്ടർ ക്രോസിങ്ങിലെ വെള്ളം അധികം വരുന്നതു കാരണം വണ്ടി പോകാത്തതുകൊണ്ട് പറ്റാറില്ല.
ഏകദേശം ഒരു കാടിൻറെ ഇടയിലൂടെയുള്ള വഴിയിലൂടെയാണ് പോകുന്നത്.പക്ഷേ ഇടയ്ക്ക് ചെറിയ വീടുകളും കാണാം. റോഡിന് കുറിച്ച് അടുത്തു കൂടെ തന്നെയാണ് റെയിൽവേട്രാക്ക് പോകുന്നത്. എന്നാൽ നമുക്ക് അത് ചില ഭാഗങ്ങളിൽ മാത്രമേ കാണാൻ സാധിക്കു. ഒരു അരമണിക്കൂർ കഴിയുമ്പോഴേക്കും ദൂത് സാഗർ എന്ന് എഴുതി വച്ചിരിക്കുന്ന ഒരു കവാടം കാണാം. അവിടം വരെ വണ്ടികൾ ഉള്ളൂ. അത് കഴിഞ്ഞിട്ട് നടന്നാണ് വാട്ടർ ഫാൾസിന്റെ അടുത്തേക്ക് പോകുന്നത് .പോകുന്ന വഴിയിൽ നമുക്ക് അരുവികൾ കാണാം. ആ ചെറിയ അരുവികൾ ക്രോസ് ചെയ്തിട്ടാണ് പോകേണ്ടത്. അവിടെ ധാരാളം കുരങ്ങന്മാരെയും അവയ്ക്ക് ഭക്ഷണം നൽകുന്ന ഒട്ടേറെ വിദേശികളെയും കാണാം. പാറക്കെട്ടുകളുടെ ഇടയിലൂടെ കയറിവന്നുകഴിയുമ്പോൾ കാണുന്നത് ഈ വലിയ വാട്ടർ ഫാൾസ് ആണ്. പെട്ടെന്ന് കാണുമ്പോൾ നമുക്ക് അൽഭുതം തൊന്നുന്നത്ര തലയെടുപ്പുണ്ട് .അവിടെ ചെലവഴിക്കാൻ തരുന്ന മാക്സിമം സമയം എന്ന് അവർ പറയുന്നത് ഒരു മണിക്കൂറാണ്. ഭംഗിയുള്ള ഒരു കാഴ്ചയാണ് നമുക്ക് അവിടെ നിന്ന് ആ വാട്ടർ ഫാൾസിന്റെ ലോങ്ങ് വ്യൂവിലൂടെ കാണാൻ കഴിയുന്നത്. വളരെ ഹൈറ്റ് ഇൽ നിന്നാണ് വെള്ളം ഒഴുകി വരുന്നത് .അതും ഓരോ തട്ടുതട്ടുകളായുള്ള പാറകൾക്കു മീതെ കൂടി .അതിൽ ഒരു തട്ടിന്റെ അടുത്തുകൂടിയാണ് റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നത് . അടുത്തിടെ മഴ ഇല്ലാഞ്ഞത് കൊണ്ട് വെള്ളത്തിൻറെ അളവ് ഒരു മീഡിയം ആയിരുന്നു.. എന്നാലും ദൂരെ നിന്ന് നോക്കുമ്പോൾ പാൽ ഒഴുകി വരുന്ന പോലെയാണ് നമുക്ക് തോന്നുന്നത്. അത് കൊണ്ടാവണമല്ലോ ദൂത് സാഗർ എന്ന പേര് കിട്ടിയതും ..വെള്ളം വന്നു വീഴുന്ന ഇടം ഇത്തിരി ആഴം ഉള്ളതാണ് അതുകൊണ്ട് അവിടെയാണെങ്കിൽ അത്യാവശ്യം നല്ല തണുത്ത വെള്ളം കെട്ടി കിടപ്പുണ്ട് കൂടാതെ അത്യാവശ്യം വലിയമീനുകളും ഉണ്ട് ,നമുക്കവയെ നല്ലതുപോലെ കാണാനും പറ്റും . ടിക്കറ്റ് കൗണ്ടറില്‍ ചെല്ലുമ്പോൾ തന്നെ നമുക്ക് ലൈഫ് ജാക്കറ്റ് തരും. അപ്പോൾ മുങ്ങി പോകും എന്നുള്ള പേടി വേണ്ട.. എന്നാൽ കുറച്ച് ആഴവും ഉണ്ട് താനും.നല്ല തണുപ്പാണ് വെള്ളത്തിന്. പ്രത്യേകം ഒരു റിഫ്രഷ് മൂഡ് ആണ് നമുക്ക് അവിടെ ചെന്ന് കിട്ടുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നതിനാൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവിടെ ചെല്ലുമ്പോൾ പാളത്തിലൂടെ ഒരു ട്രെയിൻ പോകുന്നത് കാണാൻകഴിഞ്ഞിരുനെങ്കിൽ എന്നാണ്. കൂടാതെ അത് ക്യാമറയിൽ പകർത്തണം എന്നും ആഗ്രഹമുണ്ടായിരുന്നു. ആ വഴിയിലൂടെ എപ്പോഴും ഒന്നും അങ്ങനെ ട്രെയിൻ ഇല്ല രാവിലെ ഒരെണ്ണം എന്തോ ഉള്ളൂ പക്ഷേ ഗുഡ്സ് ട്രെയിനുകൾ ഇടയ്ക്ക് പോകാറുണ്ട് എന്ന് കേട്ടിരുന്നു . കൂടാതെ എൻജിൻ മാത്രമായിട്ട് ഇടയ്ക്ക് പോകും. ഭാഗ്യമെന്നു പറയട്ടെ ഞാൻ അവിടെ പോയ സമയത്ത് രണ്ടു പ്രാവശ്യം ആണ് എനിക്ക് ട്രെയിൻ കാണാൻ സാധിച്ചത്.. പ്രത്യേകതരം ഒരു ഭംഗിയാണ് അതിലൂടെ ട്രെയിൻ പോകുന്നത് കാണുമ്പോൾ... ട്രെയിൻ പോകുന്നത് വളരെ പയ്യെ ആയിരിക്കും കൂടാതെ പോകുമ്പോഴേക്കും ഹോൺ മുഴക്കി ആണ് പോകുന്നത് . താഴെ നിന്ന് നോക്കുമ്പോൾ വലിയൊരു പാമ്പ് ഈഴിഞ്ഞു പോകുന്നതുപോലെ ആണ് നമുക്ക് തോന്നുന്നത് ..അതിൻറെ ഒത്തിരി നല്ല ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞു .അതുകഴിഞ്ഞ് വെള്ളത്തിലിറങ്ങി.. നല്ല തിരക്കായിരുന്നു .. എന്നിരുന്നാലും ആ തിരക്കൊന്നും നമ്മളെ ബാധിക്കുമായിരുന്നില്ല. അവിടെ വന്നിട്ടുള്ള എല്ലാവരും നല്ല ഹാപ്പിയായിരുന്നു അതാണ് ഒരു സ്ഥലം നമുക്ക് തരുന്ന vibe എന്ന് പറയുന്നത്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ തിരിച്ചു വീണ്ടും വണ്ടിയുടെ അടുത്തേക്ക് വന്നു. ഒരു മണിക്കൂറിൽ കൂടുതല് സമയം എടുതത്തുകൊണ്ട് വണ്ടിയുടെ ഡ്രൈവർ എന്തോ അടക്കം പറയുന്നുണ്ടായിരുന്നു.. അവിടുന്ന് തിരിച്ചു വരുമ്പോൾ യാത്രയാക്കിയത് ഒരു ട്രെയിനിന്റെ ചൂളംവിളി ആയിരുന്നു എന്തോ ഒരു പ്രത്യേക സന്തോഷം ആയിരുന്നു അവിടുന്ന് തിരിച്ചു വന്നപ്പോഴേക്കും. ഏറെക്കാലമായി കൊണ്ടുനടക്കുന്ന ഒരു ആഗ്രഹം സഫലമായതിൻറെ സന്തോഷം.
ഇതൊരു ചെറിയ കുറിപ്പാണ്.. ഡീറ്റെയിൽ ആയിട്ട് ഉള്ള വിവരങ്ങൾ വേണമെങ്കിൽ കമൻറ് ചെയ്യുക. ആദ്യമായിട്ടാണ് ഒരു കുറിപ്പ് എഴുതുന്നത് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കുക.. നന്ദി!
~ബ്രഹ്മ