നീലഗിരിയിലെ ഹരിത താഴ്‌വാരങ്ങൾ -2 tigerhill cemetery - coonoor - kotagiri

Tripoto
13th Oct 2017
Photo of നീലഗിരിയിലെ ഹരിത താഴ്‌വാരങ്ങൾ -2 tigerhill cemetery - coonoor - kotagiri by Trip Jodi

മൂന്നാം ദിവസം മലയിറങ്ങണം , ഇനിയും ഒരുപാട് കാഴ്ച്ചകൾ. ഇനിയും എതൊക്കെ ?

Day 3

കോട്ടഗിരിയിലെ ഒരേ ഒരു പാർക്ക് നെഹ്രു പാർക്കും തിരിച്ച് പോരണ വഴിയിൽ സിംസ് പാർക്കും പിന്നെ റ്റൈഗർ ഹില്ല് സിമത്തേരിയും ഇത്തവണ ഇത്രേം മതി . അടുത്ത വരവിനു ബാക്കി കാണാം. രാവിലെ എണീറ്റ് കൊച്ചു വെളുപ്പാൻ കാലത്ത് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നടക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. ചെറിയ നടത്തം ഒക്കെ കഴിഞ്ഞ ഞങ്ങൾ ദർപ്പൻ വുഡ് ഹൗസിനോട് വിടപറഞ്ഞു . നെഹ്‌റു പാർക്ക് ആയിരുന്നു ലക്‌ഷ്യം .

കോട്ടഗിരി സിറ്റി നടുക്ക് തന്നെ ഒരു കുഞ്ഞു പാർക്ക് , വൈകീട്ട് ഒക്കെ പോയി കൊറച്ചു നേരം സൊറ പറഞ്ഞിരിക്കാൻ പറ്റിയ സ്തലം. ക്യാമെറയ്ക് 50 രൂപ ഒരാൾക്കു 10 മൊത്തം 70 രൂപയായി . അതിനുള്ള സെറ്റപ്പ് ഒന്നുമില്ല അകത്തു . പൂക്കളും പുല്തകിടികളും കുട്ടികൾക്കു കളിയ്ക്കാൻ ഉള്ള ഒരു ചിൽഡ്രൻസ് പാർക്കും . പടം പിടിച്ചു വേഗം ഞങ്ങൾ കൂനൂർ സിംസ് പാർക്കിലോട്ടു . 

സിംസ് പാർക്ക് ഇത്തിരി കത്തിയാണ് , 50 രൂപ ക്യാമെറയ്കും 30 രൂപ ഒരാൾക്കും , അകത്തു കയറിയപ്പോഴേ തിരക്ക് . മൊത്തം നോർത്ത് ഇന്ത്യക്കാരും. എല്ലാവരും അവിടേം ഇവിടേം ഇരുന്നു ഫോട്ടോ എടുപ്പ് തന്നെ . ഫോട്ടോ എടുത്ത് അപ്പൊ തന്നെ പ്രിന്റ് കൊടുക്കുന്നവർ ഉണ്ട് .ഒന്ന് ഓടിച്ചിട്ട് കണ്ടട്ട് എങ്ങനെ എങ്കിലും പുറത്തു കടന്ന മതി എന്നായി .നെഹ്‌റു പാർക്ക് ചെറുതാണെലും മൈന്റൈനൻസ് കുറവാണ് . നന്നായി മൈന്റൈൻ ചെയ്യണതാണു സിംസ് പാർക്ക് . എന്നാലും സിംസ് പാർക്ക് അത്ര സുഖമായി തോന്നിയില്ല . നല്ല തിരക്കായിരുന്നതു കൊണ്ട് എങ്ങനെ എങ്കിലും പെട്ടന്ന് പുറത്ത് ഇറങ്ങിയ മതി എന്നായി .

ഇനി ആണു നമ്മടെ സിമസ്ത്തേരി . വേണോ വേണ്ടയൊ എന്ന് ഒരു തവണ കൂടെ ആലോചിച്ചു . റ്റൈഗർ ഹില്ല് സിമത്തേരി കണ്ടട്ടേ ഇനിയൊള്ളു . മാപ്പിൽ ലൊക്കേഷൻ ഇട്ടു. നേരെ വച്ച് പിടിപ്പിച്ചു. ഊടുവഴികളിലൂടെ ഒക്കെ പോയി അവസാനം ലൊക്കേഷൻ എത്തി. കറക്ട് ആണു . പക്ഷെ ഇവിടെ എങ്ങും സിമത്തേരി പോയിട്ട് ഒരു കുഞ്ഞു പ്രേതത്തെ പോലും കാണാൻ ഇല്ലല്ലൊ . ഏതോ അഗ്രി നേഴ്സറി ആണു ഗൂഗിൾ മാപ്പിലെ ലൊക്കെഷൻ . അവിടെ കണ്ട പുള്ളിക്കാരനൊടു ചോദ്യിച്ചു . പുള്ളി പറഞ്ഞു കാറിനു പുറകേ പോരെ എന്നു. ഞങ്ങൾ പതിയെ പുള്ളിയെ ഫോളൊ ചെയ്തു. ആരുമില്ലാത്ത വഴികൾ . പുല്ല് പേടിയാവുന്നുണ്ടോ ? ഒരു ഊരു എത്തിയപ്പൊഴാണു ശ്വാസം നേരെ വീണതു. വഴികാട്ടി പറഞ്ഞു അവിടെ ഒരു ഓട്ടോ സ്റ്റാൻട് കാണും അവിടെന്നു തിരിഞ്ഞു പൊകണം എന്ന്. ഞങ്ങൾ പിന്നെയും തന്നെ . ഗ്ലൈസ് ഡൈൽ , ഉപസി എന്നൊരു ഫാം ബോർഡ് കാണും ആ വഴി നേരെ വച്ച് പിടിച്ചു.കുറച്ചു ധൂരം വീടുകൾ ഒക്കെ ഉണ്ടു . പിന്നെ വിചനം ആണു. ചെങ്കുത്തായ തെയില തൊട്ടങ്ങൾക്കിടയിലൂടെ ചെറിയ വഴികളും . ഏതൊ നൂറ്റണ്ടിൽ പണിത ടാറിട്ട വഴികളും.

കൊറെ ധൂരം പൊയികഴിഞ്ഞു കാണും അടഞ്ഞ ഒരു ഗൈറ്റിന്റെ മുന്നിൽ എത്തി. വഴി തെറ്റി . തിരിച്ച് പതിയെ ആണു വന്നത് . വരുന്ന വഴിയിൽ എവിടെ എങ്കിലും ഞങ്ങൾ കാണാണ്ടു സിമത്തെരി ഉണ്ടാർന്നൊ ? പതിയെ വന്നതുകൊണ്ട് ശരിക്കും ആസ്വദിച്ചു കണ്ടു. പേടിയുണ്ട് നല്ലവണ്ണം . എങ്കിലും എടയ്ക്ക് ഇറങ്ങി ഫോട്ടൊ ഒക്കെ എടുത്തു. എന്നാലു ഈ സിമത്തെരി എവിടെ പോയി കിടക്കാണു. അങ്ങനെ ഒരു വളവു തിരിഞ്ഞപ്പൊൾ ഒരു പ്രേതാലയം പോലെ എന്തൊ ഒരു കുരിശു മേലെ . ഒന്നു ഞെട്ടി തീർന്നില്ല അപ്പൊഴെക്കും കാടിനകത്തു ഒരു കോട്ട പൊലെ എന്തൊ . ഇതു തന്നെ . ഇറങ്ങാൻ പേടി തൊന്നിയെങ്കിലും ഇവിടെ വരെ വന്നത് ഇതു ഒന്നു കാണാൻ അല്ലെ . വണ്ടി പതിയെ ഇറക്കത്തിലൊട്ടു ശബ്ദം ഇല്ലാതെ ഇറക്കി. മൊത്തം ചീവിടുകളുടെ ഒച്ചയും പേടിപ്പിക്കുന്ന നിശബ്ദ്തയും മാത്രം . പേടിച്ചിറങ്ങി. ഗൈയിറ്റ് പൂട്ടി ഇട്ടിരിക്കുന്നു . ആരെങ്കിലും ഉണ്ടൊ എന്നു നോക്കി . ഇല്ല . ഞങ്ങൾ രണ്ട് പേരല്ലാതെ അവിടെ വേറെ ആരുമില്ലാ. ഒരു വശത്തു മതിൽ പൊളിഞ്ഞു കിടക്കുന്നുണ്ട് . അതു വഴി ഞങ്ങൾ അകത്തു കടന്നു . കുരിശുകളും കല്ലറകളും പിന്നെ കുറേ പൂക്കളും. കല്ലറകൾ ഒക്കെയും നാശമായി കിടക്കുകയാണു. നടുവിൽ ഒരു കുളം അതിൽ ഒരു സ്ത്രീയുടെ മനോഹരമായ മാർബിൾ ശില്പം. ആരൊ അതിന്റെ കയ്യൊടിച്ചട്ടുണ്ട് . കല്ലറകൾ ഒക്കെ പഴയ കോളണി ഭരണത്തിന്റെ സ്മാരകശിലകളാണു. അധികനേരം അവിടെ ഇരിക്കുന്നത് പന്തിയല്ല. കാട്ടു പോത്തു ഒക്കെ ചുമ്മാ നടക്കണ സ്തലമാണു. ഞങ്ങൾ പതിയെ പുറത്തു കടന്നു. പോരുന്ന വഴിയിൽ രണ്ട് പിള്ളെരു റോഡിനു മേലെ നിന്നും താഴൊട്ടു ഇറങ്ങി ഓടുന്നു. ഈ കാട്ടിൽ ഈ പിള്ളേരു എവിടെന്നു വന്നു. അവിടെ അടുത്തെങ്ങും വീടുകളും ഇല്ല. റോഡിൽ വീടുകൾ കാണാൻ തുടങ്ങിയപ്പോഴാണു ഒരു സമാധാനം ആയത്. ഇനി നേരെ വീട്ടിലൊട്ടു .

പോരുന്ന വഴിയിൽ കൂനൂർ കഴിഞ്ഞ് ഒരു ആറു കിലൊമീറ്റർ പോരുംബോ റോഡിനു ഇടതു വശത്തു ഒരു കുഞ്ഞ് വെള്ളച്ചട്ടം കാണാം. ഇതാണു ലോസ്സ് ഫാൾസ് . കൂനൂർ സിറ്റിയിലെ അഴുക്കുചാലുകൾ മൊത്തം വന്നു ചാടുന്നതാണു. പണ്ട് നടന്ന് മേലൊട്ടു കയറി കാണാമായിരുന്നു. മാലപൊട്ടിക്കുന്നവരും ബാക്കി സാമൂഹ്യവിരുദ്ദരും കാരണം ഇപ്പൊ അങ്ങനെ ആരും പോകറില്ല. ഇനി തഴൊട്ട് . മലയിറങുംബൊ എപ്പൊഴും സങ്കടമാണു, പിന്നെയും വരാം എന്നു മനസിനെ സമധാനപ്പെടുത്തി. കൊയംബത്തൂർക്ക് .

for photos check at Trip Jodi ‘s Album

#coonoor #tigerhillcemetry #ooty #kotagiri