Top 10 Monsoon Treks in Maharastra

Tripoto
5th Aug 2019

മണ്‍സൂണിന് ട്രെക്കിന് ഏറ്റവും പ്രശസ്തമാണ് മഹാരാഷ്ട്രയിലെ ട്രെക്കിങ്ങ് റൂട്ടുകള്‍. വെള്ളച്ചാട്ടങ്ങളും മലകളും മലനിരകളും കാടുകളും കാട്ടാറുകളും, അങ്ങനെ പലതായിരിക്കും കാഴ്ച്ചകള്‍. അവയിലെ പ്രധാനപ്പെട്ട ചില ട്രെക്കിങ്ങ് റൂട്ടുകള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു.

1. Kalsubai Peak Trekking

2. Harichandragad Fort Trekking

3. Bhimashankar Trekking

4. Bhaja Caves - Visapur Fort - Lohagad Fort Trekking

5. Peb Fort - Matheran Trekking

6. Garbett Plateau - Matheran Trekking

7. Rajgad and Torna Fort Trekking

8. Naneghat Fort Trekking

9. Andharban Forest and Devkund Waterfall Trekking

10. Rajmachi Fort Trekking

#TheIndianTrails #MonsoonTrekking #Top10MonsoonTreksNearMumbai #Top10MonsoonTreksInMaharastra

Pls support us on

https://facebook.com/theindiantrails

https://youtube.com/c/theindiantrails

Day 1
Photo of Kalsubai Peak, Indore, Maharashtra by MUhammed Unais P (TheIndianTrails)

5400 അടി ഉയരമുള്ള കൽസുബായ് പീക്ക് മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളാണ്. കൽസുബായ് ഹരിചന്ദ്രഗഡ് വന്യജീവി സങ്കേതത്തിന് കീഴിലുള്ള സഹ്യാദ്രി പർവതനിരയിലാണ് കൽസുബായ് പർവ്വതം സ്ഥിതി ചെയ്യുന്നത്. കൽസുബായ് ഏറ്റവും ഉയരമുള്ള കൊടുമുടിയായതിനാൽ മനോഹരമായ കാഴ്ചയാണ് ഇത് നൽകുന്നത്. ഏറ്റവും മുകളില്‍ കല്‍സുബായി എന്നൊരു ക്ഷേത്രമുണ്ട്. ആയതിനാല്‍ സഞ്ചാരികള്‍ മാത്രമല്ല, തീര്‍ത്ഥാടകരും ഇവിടെ എത്താറുണ്ട്. അത്കൊണ്ട് തന്നെ, ഈ ട്രെക്ക് എളുപ്പമാക്കുന്നതിന് വേണ്ടി കയറാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ സ്റ്റീൽ റെയിലിംഗുകൾ, ചങ്ങലകൾ, ഗോവണി എന്നിവ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. മുകളില്‍ നിന്നുള്ള മറ്റൊരു കാഴ്ച്ച് തൊട്ടടുത്തുള്ള ബന്ദര്‍ദാര ഡാമിന്‍റേതാണ്.

കല്‍സുബായ് ട്രെക്കിങ്ങ് തുടങ്ങുന്നത് ബന്ദര്‍ദാരക്കടുത്തുള്ള ബാരി ഗ്രാമത്തില്‍ നിന്നാണ്. മുംബൈ ലൊക്കല്‍ സെര്‍വീസിന്‍റെ സെന്‍ട്രല്‍ ലൈനിലെ അവസാനത്തെ സ്റ്റോപ്പായ കസറ സ്റ്റേഷനില്‍ നിന്ന് ബന്ദര്‍ദാരയിലേക്കും രാജൂരിലേക്കും പോകുന്ന ബസുകള്‍ ബാരിയില്‍ നിര്‍ത്തും. അത് പോലെതന്നെ ഇഗാത്പുരിയില്‍ നിന്നും ഗോട്ടിയില്‍ നിന്നും ബന്ദര്‍ദാരയിലേക്കും രാജൂരിലേക്കും പോകുന്ന ബസുകള്‍ ബാരി വഴിയാണ് പോകുക. കൂടാതെ, കസറയില്‍ നിന്നും ഗോട്ടിയില്‍ നിന്നും ബാരിയിലേക്ക് ഷെയര്‍ ജീപ്പുകള്‍ ലഭ്യമാണ്

Day 2
Photo of Harishchandragad, Maharashtra by MUhammed Unais P (TheIndianTrails)

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഹരിഷ്‌ചന്ദ്രഗഡ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗുകളിൽ ഒന്നാണ്. ഈ ട്രെക്കിങ്ങിന്‍റെ പ്രധാന ആകർഷണം കൊങ്കൺ കാട (Konkan Cliff) ആണ്. താഴെ നിന്ന് 1800 അടി ഉയരമുള്ള ഈ പാറയുടെ മുകള്‍ ഭാഗത്ത് നിന്ന് ചുറ്റുമുള്ള കുന്നുകളുടെ മനോഹരമായ കാഴ്ച കാണാം. ആറാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. കോട്ടയുടെ അകത്തുള്ള ക്ഷേത്രവും തൊട്ടടുത്തുള്ല ഗുഹകളും പതിനൊന്നാം നൂറ്റാണ്ടിൽ കൊത്തിയെടുത്തതാണെന്ന് കരുതപ്പെടുന്നത്.

ഹരിഷ്ചന്ദ്ര ഗഡിലേക്ക് പ്രധാനമ്യി 4 ട്രെക്കിങ്ങ് റൂട്ടുകളുണ്ട്.

1. കീരേഷ്വര്‍ വില്ലേജ് വഴി...

ഹരിഷ്ചന്ദ്ര ഗഡിന്‍റെ മല്‍ഷേജ് ഗഡ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രമമാണ് കീരേഷ്വര്‍ വില്ലേജ്. NH61ലെ കുബി ഫട്ടയില്‍ നിന്ന് 6കി.മി. അകലെയാണ് ഈ ഗ്രമാം. കല്യാണില്‍ നിന്ന് മല്‍ഷേജ്ഗട്ട് വഴി പോകുന്ന എല്ലാ ബസുകളും കുബി ഫട്ടയില്‍ നിര്‍ത്തും. യാത്രയിലുടനീളം മനോഹരത നിറഞ്ഞ കാഴ്ച്ചയുള്ളതിനാല്‍ ഈ റുട്ടിലൂടെയുള്ള ട്രെക്കിങ്ങിന് തായ്രികള്‍ മുന്‍കടന നല്‍കുന്നു.

2. പച്ചാനയ് വില്ലേജ് വഴി...

ഹരിഷ്ചന്ദ്രഗഡിലേക്കുള്ള ഏറ്റവും എളുപ്പമായ ട്രക്കിങ്ങ് റൂട്ടാണിത്. ആദ്യമായി ട്രെക്കിങ്ങിന് വരുന്നവര്‍ ഈ റുട്ടിലൂടെ മുകളില്‍ പോകുന്നതാണ് നല്ലത്, പ്രത്യേകിച്ച് മണ്‍സൂണില്‍.

പച്ചാനയ് വില്ലേജില്‍ നിന്ന് 2 മണിക്കൂര്‍ ട്രെക്കിങ്ങ് കൊണ്ട് മുകളില്‍ എത്താം. പക്ഷെ ഈ വില്ലേജിലേക്ക് പൊതു തായ്രാ സംവിധാനങ്ങള്‍ കുറവാണ്. ഇടക്ക് 30കി.മി. അകലെയുള്ള രാജൂരില്‍ നിന്ന് ഷെയര്‍ ജീപ്പ് ലഭിക്കും. മുംബൈയില്‍ നിന്ന് കസറ/ഇഗാത്പുരി വഴി രാജൂരിലെത്താം.

ഹരിചന്ദ്രഗഡ് ഫോര്‍ട്ടിലേക്കുള്ള മറ്റു റൂട്ടുകളില്‍ ഒന്ന് (3)നളിനി വാറ്റ് വഴിയും മറ്റൊന്ന് (4)സാദില്‍ ഗഡ് വഴിയുമാണ്. ഇവ രണ്ടും വളരെ ബുദ്ധിമുട്ട് കൂടിയ ട്രെക്കിങ്ങ് റൂട്ടുകളാണ്. ഉയരം കുടിയ, കുത്തനെ നില്‍ക്കുന്ന പാറകള്‍ കയറി വേണം ഇതു വഴി മുകളിലെത്താന്‍. ചിലയിടത്ത് പാറ കയറാന്‍ പ്രത്യേക ട്രെക്കിംഗ് ഉപകരണങ്ങൾ തന്നെ ആവശ്യമാണ്.

Day 3
Photo of Bhimashankar, Maharashtra, India by MUhammed Unais P (TheIndianTrails)

ഭീമശങ്കർ ട്രെക്ക് പ്രകൃതി സ്നേഹികള്‍ക്ക് വളരെ ആവേശമാണ്. ഭീമശങ്കർ വന്യജീവി സങ്കേതത്തിന്റെ ഹൃദയഭാഗത്തായ് സ്ഥിതി ചെയ്യുന്ന പ്രശസ്ത ഭീമാശങ്കര്‍ ക്ഷേത്രം വരെ ധാരാളം സഞ്ചാരികളും അതിലുപരി തീര്‍ത്ഥാടകരും ട്രെക്കിങ്ങ് ചെയ്യാറുണ്ട്. മൺസൂൺ ഈ ട്രെക്കിംഗ് നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണെങ്കിലും മറ്റ് സീസണുകളിലും ഇത് ചെയ്യാം. റൂട്ട് മനോഹരവും ആവേശകരവുമാണ്. റൂട്ടിലെ പല ഭാഗങ്ങളും ഇട തൂര്‍ന്ന കാട്ടിലൂടെ കടന്നു പോകുന്നതിനാല്‍, നിങ്ങൾക്ക് വൈവിധ്യമാർന്ന പക്ഷികളെും ചെറിയ മൃഗങ്ങളെയും കാണാന്‍ സാധിക്കും.

കാര്‍ജാട്ടിനടുത്തുള്ള കാണ്ടാസില്‍ നിന്നാണ് ബീമാശങ്കര്‍ ട്രെക്കിങ്ങ് തുടങ്ങുന്നത്. ട്രെക്കിങ്ങ് തുടങ്ങി 1കി.മി കഴിഞ്ഞാല്‍ ചെറിയൊരു ജങ്ക്ഷനെത്തും. ഇവിടെ നിന്ന് ഇടത്തോട്ടും വലത്തോട്ടും ഉള്ള രണ്ട് വഴികളിലൂടെയും മുകളിലെത്താം. ഇടത്തോട്ടുള്ള വഴി സിദ്ധി ഗഡ് എന്നും വലത്തോട്ടുള്ള വഴി ഗണേഷ് ഗഡ് എന്നും അറിയപ്പെടുന്നു.

ട്രെക്കിംഗിന്‌ ശീലമുള്ളവർക്ക് ഭീമാശങ്കറിലേക്ക് സിദ്ധി ഗഡ് വഴി പോകുന്നതാണ് നല്ലത്. വഴിയില്‍ ധാരാളെ വെള്ളച്ചാട്ടങ്ങളും അരുവികളും കാണാം. തുടക്കക്കാർക്കായി, ഗണേഷ് ഘട്ട് റൂട്ട് ഞങ്ങൾ ശുപാർശചെയ്യുന്നു, അത് മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു, മാത്രമല്ല അത് എളുപ്പവുമാണ്.

Day 4
Photo of Visapur Fort, Malavli, Maharashtra, India by MUhammed Unais P (TheIndianTrails)

ഈ ട്രെക്കിങ്ങ് റുട്ടിലെ പ്രധാന കാഴ്ച്ചകള്‍ 1. ബാജാ വാട്ടര്‍ ഫാള്‍സ്, 2. ബാജാ കേവസ്, 3. വൈസാപൂര്‍ ഫോര്‍ട്ട്, 4. ലോഹഗഡ് ഫോര്‍ട്ട് എന്നിവയാണ്. ലോണാവാലക്കടുത്താണ് ഇവ സ്ഥിതി ചെയ്യുന്നത്. 3556 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വൈസാപൂര്‍ ഫോര്‍ട്ട് തൊട്ടടുത്തുള്ള മലനിരകളുടെയും താഴ് വാരങ്ങളുടെയും മനോഹരമായ കാഴ്ച നൽകുന്നു.വൈസാപൂര്‍ ഫോര്‍ട്ടിന് തൊട്ടടുത്താണ് ലോഹഗഡ് ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഗുഹകളാണ് ബാജാ കേവ്സ്. ശ്രീ ബുദ്ധന്‍റെ പ്രതിമകളും ബുദ്ധമതവുമായി ബന്ധപ്പെട്ട ധാരാളം ശില്‍പങ്ങളും കൊത്തുപണികളും ഗുഹകള്‍ക്കുള്ളിലായ് കാണാം.

തൊട്ടടുത്ത റെയില്‍വെ സ്റ്റേഷന്‍ മലൗവ് ലിയാണ്. പൂനൈ - ലോണോവാല റൂട്ടിലെ ലോക്കല്‍ ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. സ്റ്റേഷനില്‍ നിന്ന് ഒരു 3 കി.മി. നടന്നാല്‍ ബാജാ കേവ്സ് എത്തും. കേവ് എത്തുന്നതിന്‍റെ തൊട്ടു മുന്നിലായി നിങ്ങള്‍ ബാജാ വാട്ടര്‍ഫാള്‍സ് കാണാന്‍ കഴിയുന്നതാണ്. കേവ്സിന്‍റെ ടിക്കറ്റ് കൗണ്ടറിന്‍റെ പുറകിലൂടെ മുകളിലോട്ടുള്ള വഴിയിലൂടെ 2 മണിക്കൂര്‍ സഞ്ചരിച്ചാല്‍ വൈസാപൂര്‍ ഫോര്‍ട്ടിന്‍റെ മുകളിലെത്താം. പോകുന്ന വഴിയില്‍ നിരവധി വെള്ളച്ചാട്ടങ്ങള്‍ മുറിച്ചു കടക്കാനുണ്ട്. മാത്രമല്ല, മുകളിലെത്തുന്നതിന്‍റെ കുറച്ച് മുന്പായി പടവുകളിലൂടെ വെള്ളം താഴോട്ടൊലിക്കുന്നതും കാണാം. മുകളിലെത്തിയതിന് ശേഷം കോട്ടയുടെ മറു വശത്തിലൂടെ താഴോട്ടിറങ്ങി വീണ്ടും 2കി.മി നടന്നാല്‍ ലോഹഗഡ് ഫോര്‍ട്ട് എത്താം. അര മണിക്കൂര്‍ കൊണ്ട് ഫോര്‍ട്ടിന്‍റെ സ്റ്റെപ്പുകള്‍ കയറി മുകളിലെത്താം. തിരിച്ച് പോരാന്‍ വേണ്ടി, ലോഹഗഡ് ഫോര്‍ട്ടിന്‍റെ ചുവട്ടില്‍ നിന്ന് ലോണാവാലയിലേക്കും മലൗവ് ലിയിലേക്കും ഷയര്‍ ജീപ്പുകള്‍ ലഭിക്കും. 

Day 5
Photo of Vikatgad Peb Fort, Aanand Wadi, Maldunge, Maharashtra, India by MUhammed Unais P (TheIndianTrails)

മാത്തേരണിലേക്കുള്ള ട്രെക്കിങ്ങ് റൂട്ടുകളിലൊന്നാണ് പെബ് ഫോര്‍ട്ട് ട്രെക്കിങ്ങ്. പെബ് ഫോര്‍ട്ടിന് വികാത്ഗഡ് എന്നൊരു മറ്റോരു പേരുമുണ്ട്. കോട്ടയുടെ മുകളിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ടയായ ‘പെബി’ ദേവിയിൽ നിന്നാണ് കോട്ടയ്ക്ക് ഈ പേര് ലഭിച്ചത്. ആന തലയുള്ള ദൈവമായ ‘ഗണേഷ്’ ആകൃതിക്ക് കോട്ടയ്ക്ക് സാദൃഷ്ടമുള്ളതിന്‍ ‘വികാത്ഗഡ്’ എന്നും പേരു കിട്ടി.

നേരല്‍ സ്റ്റേഷനില്‍ നിന്ന് 3കി.മി. അകെലെയുള്ള ആനന്ദ് വാടി വില്ലേജില്‍ നിന്നാണ് പെബ് ഫോര്‍ട്ട് ട്രെക്കിങ്ങ് തുടങ്ങുന്നത്. 2.30 മണിക്കൂര്‍ ഈ ഗ്രാമത്തില്‍ നിന്ന് നടന്നാല്‍ പെബ് ഫോര്‍ട്ടില്‍ എത്താം. പെബ്ഫോര്‍ട്ടിലേക്ക് മറ്റൊരു വഴി കൂടിയുണ്ട്. വാഗനൈ സ്റ്റേഷനില്‍ നിന്ന് തുടങ്ങി, നാകിന്ട് വഴി പെബ് ഫോര്‍ട്ടിലെത്താം. പെബ് ഫോര്‍ട്ടില്‍ നിന്ന് മാത്തേരണിലേക്ക് കുറച്ചു ദൂരമേയുള്ളു. അത്കൊണ്ട് തന്നെ, മാത്തേരണ്‍ വഴി ഷയര്‍ ടാക്സികളില്‍ തിരിച്ച് പോരുകയും ചെയ്യാം.

Day 6
Photo of Garbett Point, Matheran, Maharashtra, India by MUhammed Unais P (TheIndianTrails)
Day 7
Photo of Rajgad Fort, Pune, Maharashtra, India by MUhammed Unais P (TheIndianTrails)
Day 8
Photo of Naneghat, Ghatghar, Maharashtra by MUhammed Unais P (TheIndianTrails)
Day 9
Photo of Andharban Trail start point, Pimpri, Maharashtra, India by MUhammed Unais P (TheIndianTrails)
Day 10
Photo of Rajmachi Fort, Pune, Maharashtra, India by MUhammed Unais P (TheIndianTrails)